KeralaReligion

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മുതൽ

പ്രതിദിനം 66,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം; സ്പോട്ട് ബുക്കിങ്ങിലൂടെ 14,000 പേർക്ക് അവസരം

തിരുവനന്തപുരം: ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10ന് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി തീർഥാടകർക്ക് ദർശനത്തിനായി ബുക്ക് ചെയ്യാം.

പ്രതിദിനം 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താനുള്ള സൗകര്യമുണ്ടാകും. ഇരു സംവിധാനങ്ങളിലുമായി പ്രതിദിനം 80,000 തീർഥാടകർക്കാണ് ദർശനത്തിന് അവസരം ലഭിക്കുക.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് പമ്പയിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കില്ല. മറ്റ് നിശ്ചയിച്ച കേന്ദ്രങ്ങളിലായിരിക്കും സ്പോട്ട് ബുക്കിങ് നടത്തുക.

വെർച്വൽ ക്യൂ ബുക്കിങ്ങിന് ഫീസ് ഈടാക്കില്ല. തിരക്കൊഴിവാക്കി സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി തീർഥാടകർ മുൻകൂട്ടി ബുക്ക് ചെയ്ത് നിശ്ചിത സമയക്രമം പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button