Kerala

ചെറാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് പരിശോധന; തെളിവുകൾ പിടിച്ചെടുത്തു

കൊച്ചി: ചെറാനല്ലൂരിൽ 17കാരൻ ഓടിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന മെഴ്‌സിഡസ് ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് 17കാരന്റെ പിതാവായ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ അന്വേഷണസംഘം പരിശോധന നടത്തി. ഏഴുമണിക്കൂറോളം നീണ്ട പരിശോധനയിൽ നിർണായക തെളിവുകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

പരിശോധനയിൽ ആഡംബര മോട്ടോർസൈക്കിളും ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോട്ടോർസൈക്കിൾ പ്രായപൂർത്തിയാകാത്ത മകന് ഉപയോഗിക്കാനായി വാങ്ങിയതാണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.ആരോപിക്കപ്പെടുന്ന മെഴ്‌സിഡസ് ബെൻസ് കാർ ഇടിക്കുകയായിരുന്നു.യൂട്യൂബ് വീഡിയോകൾ കണ്ടാണ് കാർ ഓടിക്കാൻ പഠിച്ചതെന്ന് കൗമാരക്കാരൻ അന്വേഷണസംഘത്തോട് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഇതിനു മുമ്പും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button