News

ലീഗ്–കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു; അതൃപ്തി പരസ്യമാക്കി മോൻസ് ജോസഫ്!

തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ കോൺഗ്രസ് – മുസ്ലിം ലീഗ് തർക്കത്തിൽ അതൃപ്തി പരസ്യമാക്കി മന്ത്രി മോൻസ് ജോസഫ് രംഗത്ത്. മുന്നണിയിൽ പ്രശ്നങ്ങൾ ഒഴിവാക്കി വിഷയം എത്രയും വേഗം കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്നാണ് കേരള കോൺഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് യോഗം ചേർന്ന് വിഷയം എത്രയും വേഗം പരിഹരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും തുടർ ചർച്ചകൾ നടന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എല്ലാവരുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. മുന്നണിയിൽ തടസങ്ങൾ എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കേണ്ടതുണ്ടെന്നും, പി.ജെ. ജോസഫിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നണിയുടെ നന്മയ്ക്ക് വേണ്ടിയാണ് തങ്ങൾ ഈ കാര്യങ്ങൾ പറയുന്നതെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം, ബോർഡ്-കോർപ്പറേഷൻ പദവികളുടെ കാര്യത്തിൽ കോൺഗ്രസിലും മുസ്ലിം ലീഗിലും തർക്കം രൂക്ഷമായി തുടരുകയാണ്. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവി, കൂടാതെ ടൈറ്റാനിയം ചെയർമാൻ പദവി എന്നിവയാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ലീഗിന്റെ ഈ ആവശ്യങ്ങൾക്ക് വഴങ്ങുന്നതിൽ കോൺഗ്രസിനുള്ളിൽ വലിയ തോതിൽ അതൃപ്തി പുകയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button