News
കുന്നംകുളത്ത് സ്വകാര്യബസ് അപകടം: ഒരുമരണം, എട്ടുപേർക്ക് പരിക്ക്, ഇടിച്ച് തെറിപ്പിച്ചത് നിരവധി വാഹനങ്ങളെ

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പതിനെട്ടുകാരിയായ റിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെ കുന്നംകുളം പാറേംപാടത്തായിരുന്നു അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസ് നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു വീടിന്റെ മതിലിൽ ഇടിച്ചുതകർത്ത് ബസ് നിൽക്കുകയായിരുന്നു.
കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉൾപ്പെടെ അഞ്ചുവാഹനങ്ങളെയാണ് ബസ് ഇടിച്ചത്.അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.




