News

ഐഒഎ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് നിർണായക ആശ്വാസം; നാമനിർദേശം അംഗീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസർ!

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ പി ടി ഉഷയ്‌ക്ക് ആശ്വാസം. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടിക അംഗീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസർ. പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനി‌ർദേശം ചെയ്‌തതിനെതിരെ സംഘടനയിലെ ഒരു വിഭാഗം പരാതികൾ നൽകിയിരുന്നു. എന്നാൽ, ഈ പരാതി തിരഞ്ഞെടുപ്പ് ഓഫീസർ തള്ളുകയായിരുന്നു. ഐസ് ഹോക്കി ഭാരവാഹികളുടെ വിശദീകരണം പരിഗണിച്ചാണ് തീരുമാനം.

അസോസിയേഷന്റെ കേരളഘടകത്തിൽ പി ടി ഉഷയ്‌ക്ക് അംഗത്വവും പ്രസിഡന്റ് സ്ഥാനവും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഭാരവാഹികൾ തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുന്നിൽ സമർപ്പിച്ചത്. ഐഒയുടെ ഡിസംബർ അഞ്ചിന് നടക്കുന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള താൽക്കാലിക വോട്ടർ പട്ടികയിൽ വനിതാ പ്രതിനിധിയായാണ് ഉഷയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐസ് ഹോക്കി ഭരണരംഗത്ത് ഉഷയ്‌ക്കുള്ള പങ്ക് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്നാണ് അസോസിയേഷൻ രേഖകൾ ഹാജരാക്കിയത്.2023 ജൂലായ് 12നാണ് ഉഷ ഐസ് ഹോക്കി അസോസിയേഷൻ കേരള ഘടകത്തിൽ അംഗമായത്. അതേ വർഷം ഡിസംബറിൽ ഘടകത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബർ മുതൽ 2027വരെയാണ് കാലാവധി. 2015ൽ രൂപീകരിച്ച കേരള ഘടകത്തിന് 2016 ഏപ്രിൽ ഒന്നിനാണ് ഐഎച്ച്എഐയുടെ അംഗീകാരം ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button