News

“പുറത്തുപറയത്തക്ക ധാരണയായില്ല, എൽഡിഎഫിൽ ഭിന്നതയില്ല”; ടി.പി. രാമകൃഷ്ണൻ

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് നിലവിൽ പുറത്തുപറയത്തക്ക ധാരണകളൊന്നും ആയിട്ടില്ലെന്ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച വിഷയം സിപിഐ ഉന്നയിച്ചതായും, അതിന്മേൽ സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. കൂടുതൽ കൂടിയാലോചനകളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എൽഡിഎഫിനകത്ത് യാതൊരുവിധ ഭിന്നതയോ പ്രശ്നങ്ങളോ ഇല്ലെന്നും മുന്നണി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐക്കും സിപിഐഎമ്മിനും ഒരേ രാഷ്ട്രീയമാണെന്നും അത് എൽഡിഎഫിന്റെ രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വവും പ്രതികരിച്ചു. ഇടതുപക്ഷ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടുത്തി മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും തക്ക സമയത്ത് തന്നെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പദവി വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഐഎമ്മും, പദവി വേണമെന്ന കാര്യത്തിൽ സിപിഐയും ഉറച്ചുനിൽക്കുകയാണെങ്കിലും, പരസ്പര ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്താനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്. ഈ വിഷയം പൊതുസമൂഹത്തിൽ പരസ്യ സംവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് മുന്നണി നേതൃത്വം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button