News

മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പുതിയ ട്വിസ്റ്റ്; വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ചോദ്യത്തിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ ‘ഒരുകാരണവശാലും കൊടുക്കില്ല’ എന്ന വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ വാക്കുകൾ കുട്ടനാട് എംഎൽഎയ്ക്ക് നേരെയുള്ളതായിരുന്നില്ലെന്നും, താനുമായി നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന ഒരു വിഷയത്തിന്റെ തുടർച്ചയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സഭയിൽ ചോദ്യം വന്നപ്പോൾ അതിന് മറുപടി നൽകി ഇരുന്ന് തന്നോടുള്ള സംസാരം മുഖ്യമന്ത്രി തുടരുകയായിരുന്നു. ഈ കാര്യത്തിൽ ലോകത്തെ വേണമെങ്കിൽ പറ്റിക്കാമെന്നും എന്നാൽ സഭാതലത്തിൽ തൊട്ടടുത്തിരുന്ന് കാര്യങ്ങൾ നേരിട്ടുകണ്ട തന്നെ പറ്റിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി, വിവാദ പരാമർശം എംഎൽഎയെ ഉദ്ദേശിച്ചുള്ളതല്ലെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button