
ശബരിമല കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം.
താഴ്മൺ തന്ത്രി സംശയത്തിന്റെ നിഴലിൽ. തന്നെ സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ബോർഡ് കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കൾ കണ്ട സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആർക്ക് വേണമെങ്കിലും കാണാം. എന്നാൽ അത്തരം ആളുകളുടെ പരിപാടിയിൽ പങ്കെടുക്കുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു.




