News

‘പി.എം.ശ്രീയിൽ നിന്ന് ഒരു രൂപ വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കും’; വെല്ലുവിളിയുമായി കെ. രാജൻ

പി.എം.ശ്രീ പദ്ധതിയിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ ഒരു രൂപയെങ്കിലും വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെ. രാജൻ.

അടൂരിൽ വെച്ച് നടന്ന എ.ഐ.എസ്.എഫ് സംസ്ഥാന പഠനക്യാമ്പിന്റെ സമാപന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലവിലെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെ ഇത് ബോധ്യപ്പെടുത്താൻ ഏറെ വിനയത്തോടെ വെല്ലുവിളിക്കുകയാണെന്നും കെ. രാജൻ പറഞ്ഞു.

സർവശിക്ഷാ കേരളയ്ക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ ലഭിക്കാനുള്ള വഴി പി.എം.ശ്രീയിൽ ഒപ്പിടലാണെന്ന് കേന്ദ്രം പറഞ്ഞാലും, അതിന് മുന്നിൽ നട്ടെല്ല് വളക്കാൻ തയ്യാറല്ലെന്നും അത്തരം നീക്കങ്ങളെ എ.ഐ.എസ്.എഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button