News

പ്രണയനെെരാശ്യമോ? തിരുവനന്തപുരത്ത് 17കാരൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറിൽ 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ ആണ് മരിച്ചത്. കല്ലറ ജംഗഷ്നിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർ കെയ്സ് ജനൽ കമ്പനിയിലാണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഇന്നലെ രാത്രി 11.30യോടെ അഖിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. ഏറെ സമയമായിട്ടും തിരികെ എത്തിയില്ല. തുടർന്ന് സഹോദരൻ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഖിലിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ സുഹൃത്തുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പ്ലസ് ടു കഴിഞ്ഞ് നിൽക്കുവയായിരുന്നു അഖിൽ. ഒരു പെൺകുട്ടിയുമായി അഖിൽ പ്രണയത്തിലായിരുന്നുവെന്നും ഇത് തകർന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button