Business

സ്വർണവിലയിൽ തിരിച്ചുകയറ്റം; ഗ്രാമിന് ₹110 വർധന, വെള്ളിവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 110 രൂപ വർധിച്ച് 14,255 രൂപയിലും, പവന് 880 രൂപയുടെ വർധനവോടെ 1,14,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്.

സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉയർന്ന നിരക്കിലായിരുന്ന സ്വർണ്ണത്തിന് സെപ്റ്റംബർ 9 ബുധനാഴ്ച പവന് 760 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 14,145 രൂപയും പവന് 1,13,160 രൂപയുമായിരുന്നു വിപണിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന പെട്ടെന്നുള്ള വിലവ്യതിയാനങ്ങളാണ് സംസ്ഥാനത്തെ ആഭരണ വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 250 രൂപയിലും 10 ഗ്രാമിന് 2,500 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button