പ്രധാനമന്ത്രിയുടെ പരിപാടിയിൽ അംഗരക്ഷകനുമായി ‘വ്യാജ’ ഉദ്യോഗസ്ഥൻ, കയ്യിൽ തോക്ക്; പൊലീസ് കസ്റ്റഡിയിൽ

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു പരിപാടിയുടെ വേദിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളെയും അയാളുടെ അംഗരക്ഷകനാണെന്ന് അവകാശപ്പെടുന്ന ആയുധധാരിയെയുമാണ് മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് രോഹൻ പരേഖ് എന്നയാൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വേദിയുടെ സമീപത്തേക്ക് കടക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പരിപാടിക്ക് മുമ്പ്, സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ രേഖകൾ പരിശോധിച്ചതിൽ സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയാളുടെ പക്കൽ നിന്ന് കണ്ടെത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിലെ തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് അയാളുടെ അംഗരക്ഷകനാണെന്ന് അവകാശപ്പെട്ട മറ്റൊരാളെ തോക്കുമായി കസ്റ്റഡിയിലെടുത്തു.




