News

ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല’; അറസ്റ്റ് വരിക്കാൻ തന്നെയാണ് വന്നത് അഭിജിത് ദീപ്കെ

ന്യൂഡൽഹി: ജന്തർ മന്ദർ 2.0 പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെ വിമാനത്തിനകത്ത് കയറി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജെപി സ്ഥാപകനും കൺവീനറുമായ അഭിജീത് ദീപ്കെ, സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയാണ് കസ്റ്റഡിലെടുത്തത്.

കസ്റ്രഡിയിലാകുന്നതിന് തൊട്ടുമുൻപ് അഭിജീത് ദീപ്കെ സംസാരിക്കുന്ന വീഡിയോ സിജെപിയുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല’ എന്നാണ് വീഡിയോയിൽ അഭിജീത് പറയുന്നത്. അറസ്റ്റ് വരിക്കാൻ തന്നെയാണ് താൻ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തങ്ങളുടെ നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ സിജെപി ശക്തമായി അപലപിച്ചു. സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആം ആദ്‌മി പാർട്ടി (എഎപി) സ്ഥാപക നേതാവ് അരവിന്ദ് കേജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എഎപി നേതാവ് മനീഷ് സിസോദിയയെയും കസ്റ്റഡിയിലെടുത്തു.

ഇതിനിടെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് കസ്റ്റഡിയിലെടുത്തത്. സിജെപിയും ഇക്കാര്യം സ്ഥിരീകരിച്ചു. ‘തന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുകയും മൗനം പാലിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യുവാക്കളെ ആ ഏകാധിപതിക്ക് ഭയമാണ്’ എന്ന് കുറിച്ചുകൊണ്ടാണ് സിജെപി കസ്റ്റഡി വിവരം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button