News

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇഎം രാധ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇഎം രാധ അന്തരിച്ചു. വിവിധ രോഗങ്ങളെത്തുടർന്ന് ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇഎംഎസിന്റെ നാല് മക്കളിൽ ഏറ്റവും ഇളയയാളാണ്. 2017ൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗമായിരുന്നു. നിലവിൽ വയോജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.

ഇഎംഎസിനെക്കുറിച്ച് പുസ്‌തകവും നിരവധി ലേഖനങ്ങളും ഇ എം രാധ രചിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സജീവ പ്രവർത്തക കൂടിയായിരുന്നു. പല വേദികളിലെ ഇഎംഎസിനെക്കുറിച്ചുള്ള ഓർമകൾ അവർ പങ്കുവച്ചിട്ടുണ്ട്. സിപിഎമ്മിന്റെ വനിതാ സംഘടനയായ മഹിളാ അസോസിയേഷനിൽ ഭാഗമായിരുന്നു ഇഎം രാധ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button