News

ജോൺ ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്, പിന്നാലെ ഇറക്കിവിട്ടു, മർദിച്ചെന്ന് എംപി

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പൊലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് പൊക്കിയെടുക്കുകയായിരുന്നു.

തുടർന്ന് വഴിയിലിറക്കി വിട്ടു. പൊലീസ് വാഹനത്തിനുള്ളിൽവച്ച് തന്നെ ക്രൂരമായി മർദിച്ചതായി ജോൺ ബ്രിട്ടാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംപിയാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരത്തെ ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്തുവന്നിരുന്നു.

ഡൽഹിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണെന്നും പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചിരുന്നു. കൂടുതൽ മാദ്ധ്യമങ്ങൾ ഉളളതുകൊണ്ടാണ് ഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തതെന്നും എന്നാൽ മറ്റിടങ്ങളിൽ സ്ഥിതി അതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രതിഷേധത്തിൽ വിദേശ ഇടപെടൽ എന്നാണ് ബിജെപി ആരോപിക്കുന്നത്. ട്രംപിന് മുത്തം കൊടുക്കുന്നവരും ആലിംഗനം ചെയ്യുന്നവരുമാണോ ഇങ്ങനെ പറയുന്നത്? വിമാനത്തിൽ കയറി അഭിജീതിനെയും സംഘത്തെയും അറസ്റ്റുചെയ്തത് സുരക്ഷാപ്രശ്നമാണെന്നും അവർ വിമാന റാഞ്ചികൾ അല്ലല്ലോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button