News

കുട്ടികളോടുള്ള പെരുമാറ്റം വിവാദത്തിൽ; കെ.ടി. ജലീലിനെതിരെ വിമർശനം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. മുൻ മന്ത്രി കെ ടി ജലീലിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചു.

കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button