News

കൺസെഷൻ നിരക്ക് ഇഷ്ടംപോലെ കൂട്ടാൻ ഒക്കില്ല! ബസ് ഉടമകൾക്ക് മന്ത്രിയുടെ മറുപടി

യനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിനെതിരെ ശക്തമായ നിലപാടുമായി ഗതാഗത മന്ത്രി സി. പി. ജോൺ. വിദ്യാർത്ഥി സംഘടനകളുമായി ആലോചിക്കാതെ ബസ് ഉടമകൾക്ക് ഇഷ്ടം പോലെ നിരക്ക് കൂട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും അറിയിച്ചു.

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ കാരണം തങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, അതിനാൽ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയായി ഉയർത്തുമെന്നുമാണ് ബസ് ഉടമകളുടെ പ്രഖ്യാപനം. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ മറ്റ് വഴികളില്ലെന്നുമാണ് ഉടമകൾ വ്യക്തമാക്കുന്നത്.

എന്നാൽ ബസ് ഉടമകളുടെ ഈ ഏകപക്ഷീയമായ നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ അവകാശത്തിന്മേൽ കൈവെയ്ക്കാൻ ബസ് ഉടമകളെ അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button