KeralaNews

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി; രജിസ്ട്രാറും പങ്കെടുത്തു

പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തിലേക്ക്. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന ആർഎസ്എസ് ചടങ്ങിലാണ് കേന്ദ്ര സർവകലാശാല വിസി സിദ്ധു പി അൽഗൂർ മുഖ്യ അതിഥിയായി എത്തിയത്. വിസിക്കൊപ്പം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ മുഴുവൻസമയവും പങ്കെടുത്തു.

നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ആർഎസ്എസ് പരിപാടി സംഘടിപ്പിച്ചത്. നിരവധി ആർഎസ്.എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ഈ ചടങ്ങിൽ ആർഎസ്എസിന്റെ ചരിത്രം പ്രതിപാദിക്കുന്ന സിനിമയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു. പരിപാടിക്ക് എത്തിയ വിസി സിദ്ധു പി. അൽഗൂറിനെ ആർഎസ്എസ് നേതാക്കൾ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്.

ഒരു കേന്ദ്ര സർവകലാശാലയുടെ ഉന്നത പദവിയിലിരിക്കുന്നവർ പരസ്യമായി രാഷ്ട്രീയ-സംഘടനാ പരിപാടിയിൽ പങ്കെടുത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button