News

ഇനി കോഴിക്കോട്ട് ആര്യയുടെ രാഷ്ട്രീയ പ്രവർത്തനം; പ്രവർത്തനമേഖല മാറ്റത്തിന് സിപിഎമ്മിന്റെ പച്ചക്കൊടി

തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് പുതിയ തട്ടകത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങി മുൻ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കോഴിക്കോട്ടേക്ക് മാറ്റുന്നതിനുള്ള ആര്യയുടെ അപേക്ഷയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകി. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് പ്രവർത്തനമേഖല മാറ്റാൻ പാർട്ടിയോട് അനുമതി തേടിയത്.

പ്രവർത്തനകേന്ദ്രം മാറ്റണമെന്ന ആവശ്യം ആര്യ ആദ്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ജില്ലാ കമ്മിറ്റി അപേക്ഷ പരിഗണിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറിതോടെയാണ് അനുകൂല തീരുമാനമുണ്ടായത്. ആര്യയുടെ ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവ് കോഴിക്കോട്ടുകാരനാണ്.രാഷ്ട്രീയ ജീവിതത്തിലെ നിർണായക ഘട്ടത്തിന് ശേഷമാണ് ആര്യയുടെ പുതിയ നീക്കം. 21ാം വയസിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ പദവിയിലെത്തിതോടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ നേതാവായിരുന്നു ആര്യ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നേട്ടവും ആര്യയ്ക്ക് സ്വന്തമായിരുന്നു. മേയർ എന്ന നിലയിൽ കാലാവധി പൂർത്തിയാക്കിയെങ്കിലും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തയ്യാറായിരുന്നില്ല.തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം നഷ്ടപ്പെട്ടതും ആര്യയുടെ രാഷ്ട്രീയ സ്വാധീനത്തിന് മങ്ങലേറ്റിരുന്നു. ഇതിനിടെ ഡിവൈഎഫ്‌ഐയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് ഉയർന്നുവന്നെങ്കിലും ഒടുവിൽ വി.എസ്. ശ്യാമയ്ക്കാണ് നറുക്കുവീണത്. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തുടരുകയാണ് ആര്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button