News

പാലിയേക്കര ടോൾ പ്ലാസ കടന്ന് അർജുൻ ആയങ്കി; ദൃശ്യങ്ങൾ പുറത്ത്, വടക്കുംനാഥ ക്ഷേത്ര മൈതാനത്തുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ : പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കിയുടെ എഫ്.ബി പോസ്റ്റ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് ,​ അതിനിടെ അർജുന്റെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തൃശൂർ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അർജുന്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തിയതിനാൽ നഗരത്തിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങി.

ആയങ്കിക്ക് കൊച്ചിയിൽ ഒളിത്താവളമൊരുക്കിയ രണ്ട് സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.കോതമംഗലം,​ ഊന്നുകൽ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തി.യ കേസുകളിലാണ് അർജുനെ പൊലീസ് തെരയുന്നത്. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് അർജുനെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച സാഹചര്യത്തിലാണ് പൊലീസ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button