News

കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; സര്‍ക്കാര്‍ പാനല്‍ വെട്ടി ടി സജിതാ റാണിയെ നിയമിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പാനല്‍ വെട്ടി ഗവര്‍ണറുടെ നിയമനം. ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെ ഡോ. ടി സജിതാ റാണിയെ നിയമിച്ചു. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.

കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡീനാണ് ടി സജിതാ റാണി. ബി അശോക് കാര്‍ഷിക വകുപ്പില്‍ നിന്ന് മാറിയ പശ്ചാത്തലത്തിലാണ് സജിത റായിക്ക് പകരം ചുമതല നല്‍കിയത്. കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയിരുന്നു. ഈ മൂന്നംഗ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്. ലോക്ഭവന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. അധ്യാപക പരിഷത്ത് നേതാവ് കൂടിയാണ് സജിതാ റാണി.

കാര്‍ഷിക സര്‍വകലാശാല വി സി നിയമനത്തിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. ഗവര്‍ണറുടേത് അധികാര ദുര്‍വിനിയോഗമാണ് എന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഗവര്‍ണറോടുളള നിലപാട് കൃഷിമന്ത്രി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി- ഗവര്‍ണര്‍ കൂടിക്കാഴ്ച വി സി നിയമനത്തെ സംശയത്തിലാക്കുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു. സംഭവത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും സംഘപരിവാര്‍വല്‍ക്കരണത്തെ ചെറുക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button