News
എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക പിഴവ്? യാത്രക്കാർ സുരക്ഷിതരായി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിലിടിച്ചു. എയർ ഇന്ത്യയുടെ AI2651 വിമാനമാനത്തിന്റെ വാൽഭാഗം ലാൻഡിംഗിനിടെ റൺവേയിൽ തട്ടിയത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായും യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് വിശദമായ പരിശോധനകൾക്കായി വിമാനം സർവീസ് നിർത്തിവച്ചു. നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വിശദമായ അന്വേഷണം നടത്തുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. അതേസമയം വിമാനം സർവീസ് നിർത്തിവച്ചതിനെത്തുടർന്ന് ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള AI2652 വിമാനവും റദ്ദാക്കി.




