News

അടിച്ചുപൊളി ജീവിതം, വണ്ടിഭ്രാന്ത്; പിറന്നാൾ സമ്മാനമായി മിനി കൂപ്പർ, ഒടുവിൽ ജീവനെടുത്തത് മൂന്ന് പേരുടെ!

നെടുമ്പാശേരി: പിറന്നാൾ ദിനത്തിൽ അമ്മ സമ്മാനിച്ച മിനി കൂപ്പറുമായി മദ്യലഹരിയിൽ പാഞ്ഞാണ് സുഹൈൽ സജീവ് മൂന്നു ജീവനെടുത്തത്. ഇയ്യാസ് (21), ദേവിക (21), ഗോപിക (21) എന്നിവരുടെ ജീവനെടുത്തിട്ടും ഇയാൾക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. നാട്ടുകാർ ഓടിക്കൂടിയിട്ടും കാറിൽ നിന്നിറങ്ങിയില്ല. തുറക്കാൻ ശ്രമിച്ചപ്പോൾ ഡോറിന്റെ സെൻസർ കേടാകുമെന്നായിരുന്നു പരാതി.

കാറിൽ നിന്ന് വലിച്ചിറക്കി നാട്ടുകാർ ഇയാളെ നേരിട്ടപ്പോൾ ‘കേസ് വാപ്പ നോക്കിക്കോളും” എന്നായിരുന്നു പ്രതികരണം. പൊലീസിനോടും പരുഷമായി ഇടപെട്ടു. തുടർന്ന് വിലങ്ങിട്ടാണ് കൊണ്ടുപോയത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ അപകടത്തിൽ ഇയ്യാസിന്റെ സുഹൃത്തുക്കൾ സുഹൈലിനെ കൈയേറ്റം ചെയ്തു.അമിത വേഗതയിൽ മിനി കൂപ്പർ ഓടിക്കുന്നത് സുഹൈലിന്റെ പതിവാണ്.

220 കിലോമീറ്റർ വേഗതയിൽ പായുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനഭ്രാന്തന്മാരായ സുഹൃത്തുക്കളുമായി അടിച്ചുപൊളിച്ചാണ് ജീവിതം. പണത്തിന്റെ വിലയറിഞ്ഞിട്ടില്ല. കാറിന്റെ രജിസ്ട്രേഷൻ പിതാവ് സജീവ് ജമാലിന്റെ പേരിലാണ്.തുച്ഛമായ ശമ്പളം കിട്ടിയ സന്തോഷത്തിൽ ജോലി കഴിഞ്ഞ് കറങ്ങാനും ഭക്ഷണം കഴിക്കാനുമിറങ്ങിയവരാണ് സുഹൈലിന്റെ ഇരകളായത്.

മരിച്ച ദേവിക മികച്ച നർത്തകിയും സൈക്ളിംഗ് സംസ്ഥാന ചാമ്പ്യനുമായിരുന്നു.ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള പേജിൽ ഇഹ ഡിസൈൻ മാനേജിംഗ് ഡയറക്ടറായ മാതാവ് നൂഹിനൊപ്പം റീൽസുകൾ ചെയ്യുന്നയാളാണ് സുഹൈൽ. 2010ൽ ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിച്ച ‘ഇഹ ഡിസൈൻസ്’ ഓൺലൈൻ വിപണിയിലൂടെയാണ് ശ്രദ്ധേ നേടിയത്. രണ്ട് വർഷം മുമ്പാണ് കൊച്ചിയിൽ ഷോറൂം ആരംഭിച്ചത്. അപ്പോഴാണ് എറണാകുളത്ത് സ്ഥിരതാമസം തുടങ്ങിയത്. പിന്നാലെ വിദേശത്തും കോഴിക്കോടും ബ്രാഞ്ചുകൾ തുടങ്ങി.

മൂന്ന് ബാറുകളിൽ കയറി സുഹൈൽ ശനിയാഴ്ച രാത്രി കടവന്ത്ര, പാലാരിവട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ മൂന്ന് ബാറുകളിൽ നിന്ന് മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. നെടുമ്പാശേരിയിലെ ഹോട്ടൽ മാരിയറ്റിലാണ് അവസാനമെത്തിയത്. നാലംഗസംഘം 11.30 മുതൽ കുടി തുടങ്ങി. 1.30ന് ഇവിടെ നിന്നിറങ്ങി കാറുമായി പായുമ്പോഴായിരുന്നു അപകടം. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയതിന് ഈ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button