News
കേരളത്തിലെ കോൺഗ്രസ് തർക്കം ഗൗരവതരം; നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ദീപ ദാസ് മുൻഷി

കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഗൗരവതരമാണെന്ന നിലപാട് എ.ഐ.സി.സിയെ അറിയിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അവർ ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചത്.
വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും അത് തുടരുന്നതിൽ ദീപ ദാസ് മുൻഷി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാനത്തെ ഗ്രൂപ്പ് പോര് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനായി കേരളത്തിലെ നേതാക്കളും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കാണുന്നതിനായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഡൽഹിയിലേക്ക് പുറപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.




