News

‘നിരീശ്വരവാദികളുടെ സമൂഹമാദ്ധ്യമ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലീം പെൺകുട്ടികൾ’- മന്ത്രി കെ എം ഷാജി

മലപ്പുറം: നിരീശ്വരവാദികളുടെ സമൂഹമാദ്ധ്യമ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലീം പെൺകുട്ടികളാണെന്ന് മന്ത്രി കെ എം ഷാജി. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും പുതിയ തലമുറയിലെ പെൺകുട്ടികളെ ശരിയായ രീതിയിൽ നയിക്കാനോ നിർദേശങ്ങൾ നൽകാനോ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘മുസ്ളീം പെൺകുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ല. ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒരു തരത്തിലും പരിവർത്തിക്കപ്പെടാത്ത സംഘടനകളുണ്ട്.

സിജെപി സമരത്തിൽ പോലും മുസ്ളീം പെൺകുട്ടികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ എത്രത്തോളം ഉൾക്കൊള്ളാൻ സമുദായത്തിന് സാധിച്ചിട്ടുണ്ടെന്ന കാര്യത്തിലാണ് ആശങ്കയുള്ളത്’- മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button