News
കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്‌ക്ക് ഭക്ഷ്യവിഷബാധ; രണ്ട് പരിപാടികളിൽ പങ്കെടുത്തില്ല

ന്യൂഡൽഹി: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് റിപ്പോർട്ട്. വേണ്ട പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ളാദ് ജോഷി അറിയിച്ചു.
ഛർദിയും തളർച്ചയും അനുഭവപ്പെട്ടതിനെതുടർന്ന് കർണാടകയിൽ നിശ്ചയിച്ചിരുന്ന രണ്ട് പരിപാടികളിൽ അമിത്‌ഷായ്‌ക്ക് പങ്കെടുക്കാനായില്ല. ഹുബ്ബള്ളിയിലും ബെലഗാവിയിലും നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. തുടർന്ന് ഡോക്‌ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.




