News

തോറ്റെന്ന് കരുതി തലയിൽ കൈവെച്ചിരിക്കുന്ന പാർട്ടിയല്ല സിപിഎം, തെറ്റുകൾ തിരുത്തും: എം.എം. മണി

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി എന്നതുകൊണ്ട് തളർന്നിരിക്കുന്ന പാർട്ടിയല്ല സി.പി.എം എന്നും, വീഴ്ചകൾ കൃത്യമായി പരിശോധിച്ചു തിരുത്തി മുന്നോട്ടുപോകുമെന്നും എം.എം. മണി. തോൽവിയിൽ തലയിൽ കൈവെച്ച് നിൽക്കുന്ന ശീലം പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിക്കോ ഭരണനേതൃത്വത്തിനോ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തലിന് വിധേയമാക്കും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ദൗർബല്യങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം സമഗ്രമായി പരിശോധിക്കുന്ന പ്രസ്ഥാനമാണ് സി.പി.എമ്മെന്നും നിലപാടുകൾ സ്വയം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാർട്ടി സംസ്ഥാന കമ്മിറ്റി സെക്രട്ടറിയെ ശാസിച്ചുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തനിക്കറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button