
സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി. പീക്ക് സമയത്ത് 800 മുതൽ900 മെഗാവാട്ട് വൈദ്യുതി ലഭ്യതയിൽ കുറവുണ്ട്. ഉപഭോക്താക്കൾ വൈകിട്ട് 6 മുതൽ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥന.
അതേസമയം വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധം ശക്തമായതോടെ സമയം മുൻകൂട്ടി അറിയിക്കുവാനുള്ള സംവിധാനം അതിവേഗത്തിൽ തയ്യാറാക്കാനാണ് കെഎസ്ഇബിയുടെ നീക്കം. സംസ്ഥാനത്ത് പൂർണ്ണമായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാനാകും എന്ന വിലയിരുത്തലാണ് വൈദ്യുതി വകുപ്പ്.
പവർക്കട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ഇന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.




