News

പയ്യന്നൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു.റോഡിലൂടെ നടന്ന് പോകുമ്പോൾ കാറിടിക്കുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button