News

വീണ്ടും വന്ദേമാതരം വിവാദം; ‘ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ തീരുമാനമായത്’ എന്ന് ഖാർഗെ

ഗോവ: ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തുകയായിരുന്നു. തുടർന്ന് വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ഗോവ ബിജെപി നേതൃത്വം വിമർശനവുമായി രംഗത്തെത്തി. മുസ്ലീം ലീഗിന്‍റെ സമ്മർദ്ദം കൊണ്ടാണ് വന്ദേമാതരം പാതി ആലപിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വിമർശിച്ചു.

എന്നാല്‍ ഗോവയിൽ താൻ ആലപിച്ചത് ഗാന്ധിയും നെഹ്‌റുവും ആലപിച്ച ഭാഗമെന്നും അത് കുറ്റമാണെങ്കിൽ ഗാന്ധിക്കും, നെഹ്‌റുവിനുമെതിരെ കേസ് കൊടുക്കെന്നും ഖർഗെ പ്രതികരിച്ചു. ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ ഇക്കാര്യങ്ങളിൽ തീരുമാനമായതാണെന്നും നാളെ മറ്റൊരുസർക്കാർ അധികാരത്തിൽ വന്നാൽ അവർ പറയുന്നതാണ് അപ്പോഴത്തെ നയമെന്നും ഖർഗെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button