News

ജി. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്; ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും, അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. തന്നെ കാണാൻ എത്തുന്നവരോട് അതിമാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. ഓരോരുത്തർക്കും അവരുടേതായ ശൈലിയുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതേസമയം, കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള ചർച്ചകളോടും അദ്ദേഹം പ്രതികരിച്ചു. എം.എൽ.എമാർക്കും എം.പിമാർക്കും കെ.പി.സി.സി പ്രസിഡന്റ് ആകാൻ യാതൊരു അയോഗ്യതയുമില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മുൻപ് കെ. സുധാകരൻ എം.പി ആയിരിക്കെയാണ് ഈ പദവി വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button