Business

സ്വർണ പ്രേമികൾക്ക് നിരാശ; ഇന്ന് സ്വർണവിലയിൽ വർദ്ധന, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 75 രൂപ ഉയർന്ന് 13,​230 രൂപയിലെത്തി. ഒരു പവന് 600 രൂപ വർദ്ധിച്ച് 1,​05,​840 രൂപയായി. ഇന്നലെ സ്വർണവിലയിൽ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 155 രൂപ കുറഞ്ഞ് 13,215 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സംഭവിച്ച വില വർദ്ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മാറ്റം സംഭവിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ വില കൂടുന്നത് വാങ്ങുന്നവർക്ക് നിരാശയാണ്. വെള്ളിവില സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ്. 10 ഗ്രാമിന് 2,350 രൂപയും ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് വിപണി വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button