KeralaNews

ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ല ; കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ‌ കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജി സുധാകരൻ ഒരു പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറയുന്നത്.

അതേസമയം, ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെയുള്ള ഒരു നീക്കമെന്ന നിലയിൽ രാഷ്ട്രീയ വ്യാഖ്യാനം കൂടി മന്ത്രിയുടെ പ്രഖ്യാപനത്തിനുണ്ട്. പൊതിച്ചോറിനെതിരെ വിമർശനം ഉന്നയിച്ച ജി സുധാകരൻ പിന്നീട് പരാമർശം മയപ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button