News
കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിയതായാണ് അധികൃതർ അറിയിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇന്റേണൽ, പ്രാക്‌ടിക്കൽ, വൈവ പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് അറിയിപ്പുള്ളത്.
ഇടിമിന്നലിൽ ഇന്റർനെറ്റ് സംവിധാനം നിലച്ചതോടെ ഇന്നലെ നടത്താനിരുന്ന പരീക്ഷകളും നേരത്തെ കാലിക്കറ്റ് സർവകലാശാല മാറ്റിയിരുന്നു. വ്യാഴാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് പരീക്ഷാഭവനിലെ ഇന്റർനെറ്റ് സംവിധാനം നിലച്ചത്. പരീക്ഷയുടെ ചോദ്യപ്പേപ്പർ രാവിലെ ഏഴിന് അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വയ്ക്കാൻ വ്യാഴാഴ്‌ച രാത്രിയോടെ അധികൃതർ തീരുമാനമെടുത്തത്.




