നിക്ഷേപകർക്ക് ആശ്വാസം; കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയിൽ ഇന്ന് വർദ്ധനവുണ്ടായി. പവന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,080 രൂപയാണ്. 13,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
ഇന്നലെ ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയിലേക്ക് താഴ്ന്നിരുന്നു. പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയിലെത്തി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്കായിരുന്നു രാജ്യാന്തര നിരക്ക് എത്തിയത്. കഴിഞ്ഞ എട്ട് മാസത്തെ താഴ്ചയായ 3970 ഡോളറിലേക്കുവരെ രാജ്യാന്തര വില താഴ്ന്നതാണ് കേരളത്തിലും വില കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തൽ.
കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ആറില്‍ നിന്ന് 15 ശതമാനമായി വര്ദ്ധിപ്പിച്ചില്ലായിരുന്നുവെങ്കില് രാജ്യത്ത് ഇതിനോടകം സ്വര്‍ണ വില പവന് ഒരു ലക്ഷത്തില്‍ താഴേയ്ക്ക് എത്തുമായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർന്നിരിക്കുന്നത്.പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസിന് പുറമേ മറ്റൊരു നിര്‍ണായക കപ്പല്‍പ്പാതയായ ചെങ്കടലിലേക്കും നീളുന്നത് എണ്ണവില കൂടുതല്‍ ഉയരുന്നതിലേക്ക് എത്തിച്ചേക്കാം. ഇത് പണപ്പെരുപ്പം കൂടാനും ഡോളര്‍ കുതിക്കുന്നതിന് വഴിവയ്ക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ജൂലായ് മാസത്തെ വില ജൂലായ് ഒന്ന് – 103240 രൂപ ജൂലായ് രണ്ട് – 106800 രൂപ ജൂലായ് മൂന്ന് – 1,07,800 രൂപ ജൂലായ് നാല് – 107600 രൂപ ജൂലായ് അഞ്ച് – 107600 രൂപ ജൂലായ് ആറ് – 1,07,600 രൂപ ജൂലായ് ഏഴ് – 1,06,520 രൂപ ജൂലായ് എട്ട് – 1,04,960 രൂപ ജൂലായ് ഒൻപത് – 1,05,920 രൂപ ജൂലായ് പത്ത് – 1,05,840 രൂപ ജൂലായ് പതിനൊന്ന് – 1,05,840 രൂപ ജൂലായ് പന്ത്രണ്ട് – 1,05,840 രൂപ ജൂലായ് പതിമൂന്ന് – 1,04,800 രൂപ ജൂലായ് പതിനാല് – 1,04,720 രൂപ ജൂലായ് പതിനഞ്ച് – 1,05,280 രൂപ ജൂലായ് പതിനാറ് – : 1,05,080 രൂപ ജൂലായ് പതിനേഴ് – 1,04,520 രൂപ ജൂലായ് പതിനെട്ട് – 1,05,080 രൂപ




