500 രൂപ മുടക്കി മുപ്പതുകോടി പാേക്കറ്റിലാക്കാൻ തിങ്കളാഴ്ച മുതൽ അവസരം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് മുഖ്യമന്ത്രി വിഡി സതീശൻ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ വില്പന തുടങ്ങും. മുപ്പതുകാേടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞവർഷം ഇത് 25 കോടിയായിരുന്നു .ടിക്കറ്റ് വിലയിൽ മാറ്റമില്ല. 500 രൂപയാണ് വില.
90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഡിമാന്റ് അനുസരിച്ച് ഇത് വർദ്ധിപ്പിച്ചേക്കും. TA, TB, TC, TD, TE, TG,TH, TJ, TK, TL എന്നീ സീരിസുകളിലാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. സെപ്തംബർ 26ന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
സമ്മാനത്തുകഒന്നാം സമ്മാനം: 30 കോടി രൂപരണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്ക്ക്ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്ക്ക്എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്ക്ക്ഒന്പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്ക്ക്സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്




