News

പൊലീസ് സോഫ്റ്റ്‌വെയറിന് സൈബർ ആക്രമണം; ഫയലുകൾ സുരക്ഷിതമെന്ന് അധികൃതർ

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ സുപ്രധാന ഓൺലൈൻ ഫയൽ കൈമാറ്റ സോഫ്റ്റ്‌വെയറായ ‘അയാപ്സ്’ ലക്ഷ്യമിട്ട് മാൽവെയർ ആക്രമണ ശ്രമം. സൈബർ ആക്രമണത്തെ തുടർന്ന് വെബ്‌സൈറ്റിന്റെ പ്രവർത്തനം അൽപ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും, പോലീസ് സാങ്കേതിക വിഭാഗം ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും സേവനം പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്തു.

ആക്രമണത്തെ തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം നിലച്ചതൊഴിച്ചാൽ മറ്റ് സുരക്ഷാ വീഴ്ചകളോ വിവരച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ് ആസ്ഥാനം വ്യക്തമാക്കി. ഡിജിറ്റൽ ഫയലുകളിലെ വിവരങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

പോലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, എന്നാൽ അതിനായുള്ള അട്ടിമറി ശ്രമമാണ് നടന്നതെന്നും സൈബർ ഡിവിഷൻ സ്ഥിരീകരിച്ചു. നിലവിൽ വെബ്‌സൈറ്റിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈബർ വിദഗ്ദ്ധർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button