News

ജനിച്ച ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം; അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ മിന്നൽ സന്ദർശനം. ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികൾക്ക് ലഭിക്കുന്ന പരിചരണം ഉറപ്പുവരുത്തുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. പ്രസവ ചികിത്സാ വിദഗ്ധരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സേവനങ്ങളും വിലയിരുത്തുകയും ചെയ്തു. കൂടാതെ ആശുപത്രിയിലുണ്ടായിരുന്ന അമ്മമാരോടും കൂട്ടിരുപ്പുകാരോടും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. നവജാത ശിശുക്കളെ ഓമനിക്കുന്ന വിജയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ടെത്തി ആശുപത്രിയിൽ പരിശോധന നടത്തിയത്. മുഖ്യമന്ത്രി വിജയ്ക്ക് ഈ ആശുപത്രിയുമായി ഏറെ വൈകാരികമായ ബന്ധം കൂടിയുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖറും ജനിച്ചത് ഇതേ എഗ്മൂർ സർക്കാർ ആശുപത്രിയിലായിരുന്നു. തന്റെയും അമ്മയുടെയും ജന്മസ്ഥലം കൂടിയായ ആശുപത്രിയിലെ അഴിമതികൾക്കെതിരെയും പോരായ്മകൾക്കെതിരെയുമുള്ള മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിത നീക്കം ജനങ്ങൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

ജോലിയിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരാതികളിൽ നടപടിയുണ്ടാകുമെന്നും വിജയ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button