
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ആശങ്കയായി മാറുകയാണ് ഷിഗെല്ല വ്യാപനം. കഴിഞ്ഞ ദിവസം 10 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചത്. നാല് ജില്ലകളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 150 പേർക്കാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ രോഗബാധയെ തുടർന്ന് 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.




