KeralaNews

സംസ്ഥാനത്ത് 8 പേർക്ക് കൂടി ഷി​ഗല്ല സ്ഥിരീകരിച്ചു; കോഴിക്കോട് 3 പേർക്ക് രോ​ഗബാധ

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് ഷി​ഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആശങ്കയായി മാറുകയാണ് ഷി​ഗെല്ല വ്യാപനം. കഴിഞ്ഞ ദിവസം 10 പേർക്കാണ് സംസ്ഥാനത്ത് ഷി​ഗെല്ല സ്ഥിരീകരിച്ചത്. നാല് ജില്ലകളിലാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 150 പേർക്കാണ് ഷി​ഗെല്ല റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ രോ​ഗബാധയെ തുടർന്ന് 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button