KeralaNews

മുൻ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്: വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാനവകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 3 വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

ശബരിനാഥൻ ഉൾപ്പെടെ 4 പേരാണ് കേസിലെ പ്രതികൾ. ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് പിണറായിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. വ്യോമയാന വകുപ്പുകൾ ചുമത്താൻ പ്രോസിക്യൂഷൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു.

ഇതുമൂലം കുറ്റത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ച് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2022 ജൂൺ 13നാണ് കേസിനാപ്ദമായ സംഭവം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button