News

‘എ.കെ. ആന്റണിയുടെ ഭാര്യ’യെന്ന് പറഞ്ഞിട്ടും തിരിച്ചറിയാതെ പൊലീസ്; ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ നിർദേശം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നൽകിയ പരാതിയിൽ ആളറിയാതെ ഇടപെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്. ഇ -മെയിൽ വഴി പരാതി നൽകിയ എലിസബത്തിനോട് ഭർത്താവിനൊപ്പം സ്റ്റേഷനിൽ വരാനാണ് പൊലീസ് ആവശ്യപ്പെട്ടത്.

വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പാടാക്കിയ ആൾ മുൻകൂർ പണം വാങ്ങിയ ശേഷം പണി പൂർത്തിയാക്കാതെ ഫോൺ എടുക്കാതായതോടെയാണ് എലിസബത്ത് ആന്റണി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയച്ചത്. ‘വൈഫ് ഓഫ് എകെ ആന്റണി’ എന്നാണ് പേരിനൊപ്പം എലിസബത്ത് വച്ചിരുന്നത്. പരാതിക്കാരി ആരാണെന്ന് മനസിലാക്കാത്ത ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

എ കെ ആന്റണിയുടെ ഭാര്യയാണ് പരാതിക്കാരിയെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ, അവരെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ മ്യൂസിയം എസ്‌എച്ച്‌ഒയ്‌ക്ക് നിർദേശം നൽകി. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നറിയിച്ച് എലിസബത്ത് പ്രശ്‌നം പരിഹരിച്ചു. എലിസബത്തിന്റെ പരാതിയിൽ, പൊലീസ് ഇടപെട്ട് പണിക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകുകയും ചെയ്‌തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button