മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നിടങ്ങളിൽ സുരക്ഷാ വീഴ്ചയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് ഇൻ്റലിജൻസ്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. വീഴ്ച ചൂണ്ടിക്കാട്ടി ഇൻ്റലിജൻസ് മേധാവി ഡിഐജിമാർക്കും എസ് പിമാർക്കും റിപ്പോർട്ട് നൽകി. ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
മാര്‍ച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് സുരക്ഷ വീഴ്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പോയ സാഹചര്യം വരെയുണ്ടായെന്നും ഇൻറലിജൻസ് മേധാവിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തു. Z+ കാറ്റഗറിപ്പെട്ട മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇനി മുതൽ പിഴവുകള്‍ ആവർത്തിക്കരുതെന്നാവർത്തിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും ഇൻ്റലിജൻസ് മേധാവി കത്തയച്ചു. ഭരണ മാറ്റമുണ്ടായമോ ഇല്ലയോ എന്ന ചർച്ചകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനായി ഈ മാസം ഒന്നിന് കത്തയച്ചത്.



