News

‘അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; പി.എം.ശ്രീ പദ്ധതിക്കെതിരെ മന്ത്രി ഷാജിയുടെ രൂക്ഷ വിമർശനം

കണ്ണൂർ: അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.എം. ഷാജി. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലെന്നും ഷാജി നിലപാട് മാറ്റത്തെ ന്യായീകരിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് ടോക്ക് പരിപാടിയിലാണ് ഷാജിയുടെ പരാമർശം.

പിഎം ശ്രീ വിഷയത്തിൽ കെഎം ഷാജിയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. അധികാരത്തിലേറും മുമ്പ് പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന പറഞ്ഞ ഷാജി, മന്ത്രിയായ ശേഷം നിലപാട് മാറ്റിയിരുന്നു. തുടർന്ന് രൂക്ഷ വിമർശനമേറ്റുവാങ്ങി. പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സർക്കാർ മന്ത്രി സഭാ ഉപസമിതിയെ നിയമിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുക.

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി കെ സി വേണുഗോപാല്‍ രം​ഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍. മധ്യപ്രദേശിന് കഴി‍ഞ്ഞ 5 വര്‍ഷം കൊണ്ട് പിഎം ശ്രീയിലൂടെ കിട്ടിയത് 700 കോടി രൂപ മാത്രമാണ്.

കര്‍ണാടകയ്ക്ക് കിട്ടിയത് 238 കോടി മാത്രമാണെന്നും കണക്ക് വിശദീകരിച്ച് കെ സി വേണുഗോപാല്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഡി സതീശന്‍റെ വിവാദ ഹെലികോപ്റ്റര്‍ യാത്രയോട് ബാലിശമായ ആരോപണങ്ങളാട് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button