KeralaNews

അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണം; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യുന്നത്.

മേയ് മാസം അവസാനത്തോടെ പാഠപുസ്തക വിതരണം പൂർത്തീയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ചരിത്രത്തിലാദ്യം. കഴിഞ്ഞ അധ്യയനവർഷം മാർച്ച് രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ​ഈ വർഷം 8,00,193 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button