
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേരുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സഖ്യങ്ങള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. കേന്ദ്രസര്‍ക്കാരിനെതിരായ തുടര്‍ സമരപരിപാടികളും ചര്‍ച്ച ചെയ്യും.
കേരളത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ എംഎല്‍എ ആയവര്‍ക്ക് ഇളവു നല്‍കണോ എന്നതില്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കണമെന്നും, പിണറായി തന്നെ തെരഞ്ഞെടുപ്പിനെ നയിക്കണമെന്നുമാണ് സംസ്ഥാന ഘടകം ആവശ്യപ്പെടുന്നത്. കെ കെ ശൈലജ അടക്കമുള്ള നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തിലും കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വ്യക്തത വരും.
പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങളാണ് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യവും യോഗത്തില്‍ അന്തിമമാക്കിയേക്കും. ഇളവ് അനുവദിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി മാര്‍ഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്.



