News

കോൺഗ്രസ് നേതാവിന്റെ കാൽ കഴുകി യുവാക്കൾ; വിവാദത്തിനിടെ വിശദീകരണവുമായി നേതാവ്

മുംബയ്: അനുയായികൾ മുതി‌ർന്ന കോൺഗ്രസ് നേതാവിന്റെ കാൽ കഴുകുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിമർശനം ശക്തം. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് നാന പട്ടോലിന്റെ കാൽ കഴുകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഗുരു പൂർണിമ ദിനത്തിലായിരുന്നു സംഭവം. പിന്നാലെ ഇതാണ് കോൺഗ്രസിന്റെ സംസ്‌കാരമെന്ന് പരിഹസിച്ച് ബിജെപി രംഗത്തെത്തി. എന്നാൽ കാൽ കഴുകിയത് തന്റെ കുടുംബത്തിലെ യുവാക്കളാണെന്നാണ് പട്ടോലിന്റെ വിശദീകരണം. മഹാരാഷ്ട്ര മുൻ കോൺഗ്രസ് മേധാവിയും നിയമസഭാ മുൻ സ്‌പീക്കറുമാണ് പട്ടോൽ.

പട്ടോൽ ഒരു സോഫയിലിരിക്കുന്നതും രണ്ട് യുവാക്കൾ കാൽ കഴുകുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് കാലുകളിൽ പുഷ്‌പാർച്ചന നടത്തുന്നതും കാണാം. കാലിന് സമീപത്തായി കുറച്ച് പഴങ്ങളും വച്ചിട്ടുണ്ടായിരുന്നു.സംഭവം കോൺഗ്രസ് നേതാക്കളുടെ സംസ്‌കാരമാണ് കാട്ടിത്തരുന്നതെന്ന് മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖർ ഭവൻകുലെ വിമർശിച്ചു. ഇത്തരം സംഭവങ്ങളിൽ നിന്ന് അവർ പാഠം പഠിക്കേണ്ടതായുണ്ട്.

വിമർശനവും നെഗറ്റീവ് പബ്ളിസിറ്റിയും മാത്രം ലഭിക്കുന്ന കാര്യങ്ങൾ എന്തിനാണ് ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു.അതേസമയം താൻ ആരെയും നിർബന്ധിച്ചല്ല പൂജാ കർമ്മങ്ങൾ ചെയ്യിച്ചതെന്ന് പട്ടോൽ പറഞ്ഞു. അത് ഗുരുപൂജാ ദിനമായിരുന്നു. തന്റെ കുടുംബത്തിലെ രണ്ട് ചെറുപ്പക്കാർ അവിടെയുണ്ടായിരുന്നു. അവരെന്നെ ഗുരുവായി കാണുന്നുവെന്നും ബഹുമാന സൂചകമായി കാൽ കഴുകണമെന്നും നിരന്തരം അഭ്യർത്ഥിക്കുകയായിരുവെന്നും പട്ടോൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button