KeralaNews

വയനാട് ഉരുള്‍പൊട്ടല്‍: കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്കും സംരഭകര്‍ക്കും സഹായം, നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തില്‍ പൂര്‍ണ്ണമായി നഷ്ടം സംഭവിച്ച കടകള്‍ക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

കടയുടമയ്ക്ക് ഒന്നില്‍ക്കൂടുതല്‍ കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവര്‍ക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായി അനുവദിക്കും. വിഭാഗങ്ങള്‍ തിരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്.

ഇത് പ്രകാരം നിര്‍മാണ മേഖലയിലെ (Manufacturing Sector) സംരംഭങ്ങള്‍ക്ക് പരമാവധി 20 ലക്ഷം രൂപയാണ് ലഭിക്കുക. സേവന മേഖലയില്‍ 10 ലക്ഷവും, വ്യാപാര മേഖലയില്‍ ഏഴ് ലക്ഷവും നഷ്ടപരിഹാരമായി അനുവദിക്കും. നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. നും വയനാട് ജില്ലാ കളക്ടര്‍ക്ക് തന്നെയാണ് തുക വിതരണം ചെയ്യുന്നതിനുള്ള ചുമതലയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button