News
വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ കുടുംബത്തിന് ആശ്വാസവുമായി വി.ഡി. സതീശൻ; തിരച്ചിൽ ശക്തമാക്കാൻ ഇടപെടൽ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി.
തെരച്ചിലിന് ആധുനിക ഉപകരണങ്ങളെയും വിദഗ്ധരെയും അടിയന്തിരമായി എത്തിക്കണം. രക്ഷാപ്രവര്‍ത്തനങ്ങളിൽ കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളുടെ സേവനം ഉപയോഗിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.




