News

‘അന്ന് നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി, ജിജി തോംസൺ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു’; വെളിപ്പെടുത്തൽ

തിരുവനന്തപുരം: കേരളം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെന്ന ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊച്ചിയിൽ മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്നതിന് ന്യൂനപക്ഷ മോർച്ച നടത്തിയ പരിപാടിയിൽ ജിജി തോംസൺ പങ്കെടുക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നുമാണല്ലോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കൊച്ചിയിൽ മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു. ജിജി തോംസണെ പരിപാടിക്ക് വിളിക്കണം.

അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം വരുകയും ശ്രീ നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്തു’- ജിജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടതായാണ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ വെളിപ്പെടുത്തിയത്.

ടിവി ചാനൽ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കേരള ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കാനിരിക്കെ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ നിർദേശിച്ചതെന്നാണ് ജിജി തോംസൺ അവകാശപ്പെടുന്നത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു നിർദേശം. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുക. എം.പിയാവുക, മന്ത്രിയാവുക. അങ്ങനെ വേണം മുന്നോട്ടുപോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. 2016ലായിരുന്നു അത്. അപ്പോൾതന്നെ നിഷേധിച്ചുവെന്ന് ജിജി തോംസൺ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ജിജി തോംസൺ ‘വെളിപ്പെടുത്തി’ യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം.രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്. കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു. ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം.അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു.

അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കു റിച്ചും കേന്ദ്രസർക്കാരിന്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം .ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്‌കാരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button